Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TravelGram

വാ​ഗ​മ​ണി​ൽ ഡ്രാ​ക്കു​ള കോ​ട്ട​യോ! ഉണ്ട്, സഞ്ചാരികളെ വരൂ

വാ​ഗ​മ​ണി​ൽ ഡ്രാ​ക്കു​ള കോ​ട്ട​യോ! മലയാളനാടും ഡ്രാ​ക്കു​ള​യു​മാ​യി എ​ന്തു ബ​ന്ധം? ബ്രാം ​സ്റ്റോ​ക്ക​റെ അ​നു​ക​രി​ച്ച് ചി​ല കോ​ട്ട​യം എ​ഴു​ത്തു​കാ​ർ, പ്രേതക​ഥ​ക​ൾ ത​ങ്ങ​ളു​ടെ ക​ൽപ​ന​ക​ൾ​ക്ക​നു​സ​രി​ച്ച് എ​ഴു​തി​പ്പി​ടി​പ്പി​ച്ച തു​ട​ര​ൻ നോ​വ​ലു​ക​ളി​ലൊ​ന്നും വാ​ഗ​മ​ണി​ലെ ഡ്രാ​ക്കു​ള കോ​ട്ട​യെക്കുറിച്ചു പരാമർശമില്ല. എന്നാൽ, വാ​ഗ​മ​ണി​ലെ ഈ ​ഡ്രാ​ക്കു​ള കോ​ട്ട​യു​ടെ ക​ഥ​ക​ർ​ക്കു വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. സത്യത്തിൽ, അ​തൊ​രു ഡ്രാ​ക്കു​ള കോ​ട്ട​യൊ​ന്നു​മ​ല്ല. ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച ദേ​വാ​ല​യമാണ്. അതിനെക്കു​റി​ച്ചു നാ​ട്ടി​ൽ പ​ല ക​ഥ​ക​ളു​മു​ണ്ട്. അ​തി​ലൊ​ന്നാ​ണ് ഡ്രാ​ക്ക​ള കോ​ട്ട പ​രി​വേ​ഷ​വും.

ലൂ​സി​ഫ​ർ എ​ന്ന മോ​ഹ​ൻ​ലാ​ൽ സി​നി​മ​യാ​ണ് ആ ​ദേ​വാ​ല​യ​ത്തെ പ്ര​ശ​സ്തി​യി​ലെ​ത്തി​ച്ച​ത്. ചി​ല സി​നി​മ​ക​ൾ റി​ലീ​സ് ചെ​യ്തു​ക​ഴി​യു​ന്പോ​ഴേ​ക്കും ലൊ​ക്കേ​ഷ​ൻ വി​സ്മൃ​തി​യി​ലേ​ക്കു മ​റ​യു​ക​യാ​ണു പ​തി​വ്. എ​ന്നാ​ൽ, പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്ത ലൂ​സി​ഫ​ർ വ​ൻ ഹി​റ്റ് ആ​യ​തോ​ടെ പ​ള്ളി​യും സൂപ്പർഹി​റ്റ് ആ​യി. ലൂ​സി​ഫ​ർ പു​റ​ത്തി​റ​ങ്ങി​യി​ട്ടു വർഷങ്ങൾ പി​ന്നി​ടു​ന്പോ​ഴും ലൊ​ക്കേ​ഷ​ൻ കാ​ണാ​ൻ ഇ​ന്നും ജ​ന​ങ്ങ​ളെ​ത്തു​ന്നു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ധാ​രാ​ളം സ​ഞ്ചാ​രി​ക​ളാ​ണ് അ​വി​ടെ​യെ​ത്താറുള്ളത്.

ചീ​ന്ത​ലാ​ർ എ​സ്റ്റേ​റ്റി​ലെ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ ദേ​വാ​ല​യ​മാ​ണ് സി​നി​മ​യി​ൽ കാ​ണി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി​യോ​ടൊ​പ്പം ലൂ​സി​ഫ​ർ പ​ള്ളി എ​ന്ന പു​തി​യ വി​ളി​പ്പേ​രോ​ടെ സി​എ​സ്ഐ ദേ​വാ​ല​യ​വും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി. തേ​യി​ല​ത്തോ​ട്ട​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​ള്ളി ഇ​പ്പോ​ൾ ഇ​ടു​ക്കി​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു.

Latest News

Corehub Up